തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നടത്തി തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികൾ നിശ്ചിതഫോറത്തിൽ ബന്ധപ്പെട്ട അധികാരിക്ക് ചെലവുകണക്ക് സമർപ്പിയ്ക്കേണ്ടതുണ്ട്. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികൾ www.sec.kerala.gov.in-വഴി തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിയ്ക്കണം. കണക്ക് യഥാസമയം അപ് ലോഡ് ചെയ്യുന്നവർക്ക് ആയതിന്റെ രസീതും ഉടൻ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2022

sitelisthead