കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി വിദ്യാഭ്യാസ വായ്പയെക്കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കളായ വിദ്യാർഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് സ്വന്തം കയ്യൊപ്പ്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തുകൊണ്ട് മാർച്ച് ഏഴിന് മുൻപായി സമർപ്പിക്കണം. വിലാസം:  ചെയർമാൻ, യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, കേരള നിയമസഭ, വികാസ്ഭവൻ പി.ഒ. , 695033, തിരുവനന്തപുരം ഇമെയിൽ: yac@niyamasabha.nic.in ഫോൺ: 0471 2512151.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2024

sitelisthead