വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കേരള പുരസ്കാരങ്ങളുടെ നിർണയം, പ്രഖ്യാപനം, വിതരണം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തി. പുരസ്കാര നിർണയ സമിതികളായ പ്രാഥമിക പരിശോധന സമിതി, ദ്വിതീയ പരിശോധന സമിതി, അവാർഡ് സമിതി എന്നിവ സെർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കും. ആവശ്യമെങ്കിൽ ഉചിത വ്യക്തികളെ പുരസ്കാരങ്ങൾക്കായി ഈ സമിതികൾക്ക് നാമനിർദേശം ചെയ്യാം. പത്മ പുരസ്കാരങ്ങൾ (പത്മ വിഭൂഷൺ / പത്മ ഭൂഷൺ / പത്മ ശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതല്ല.

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച് 2021 ൽ പുറപ്പെടുവിച്ച  മാർഗനിർദേശങ്ങളിലെ ‘പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനുള്ള യോഗ്യത’ എന്ന തലക്കെട്ടിന് ചുവടെയുള്ള ഖണ്ഡികയുടെ ആദ്യം രേഖപ്പെടുത്തിയിട്ടുള്ള ‘കേരളപുരസ്കാരങ്ങൾക്ക്, സംസ്ഥാനത്ത് ജനിച്ച് സംസ്ഥാനത്ത് താമസിച്ചുവരുന്ന/താമസിച്ചിരുന്ന’ എന്ന വാക്കുകൾക്ക് പകരം ‘കേരളപുരസ്കാരങ്ങൾക്ക്, സംസ്ഥാനത്ത് 10 വർഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന’ എന്ന വാക്കുകൾ കൂട്ടിച്ചേർത്തു. 

മാർഗ്ഗനിർദ്ദേശങ്ങൾ 2023 (ഭേദഗതി വരുത്തിയത്  )  (ഉത്തരവ് നം. സ.ഉ.(പി) നം.7/2023/പൊ.ഭ.വ., തീയതി 01.06.2023 )
മാർഗ്ഗനിർദ്ദേശങ്ങൾ 2021  (സ.ഉ.(പി) നം.27/2021/പൊ.ഭ.വ. തിയതി 21.10.2021)

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo