കോട്ടയം അനശ്വര, ആഷ തിയറ്ററുകളിൽ ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ.) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.

കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. ഓൺലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ ചെയ്യാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo