സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ സർവീസിലോ സംസ്ഥാന സർവീസിലോ പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം അല്ലെങ്കിൽ സമാന മേഖലകളിൽ ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയിൽ അറിവും പരിചയവുമുള്ളവരുമായിരിക്കണം. പ്രായപരിധി 65 വയസ്സ് . ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം എന്ന വിലാസത്തിലോ secy.food@kerala.gov.in എന്ന മെയിലിലോ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 7.  വിവരങ്ങൾക്ക് -  www.statefoodcommission.kerala.gov.in , നോട്ടിഫിക്കേഷൻ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2024

sitelisthead