ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.  18 - 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 15,000 രൂപ, 10,000  5,000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും സമ്മാനമായി നല്‍കും. താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കണം. അവസാന തീയ്യതി ഡിസംബര്‍ 10. ഫോണ്‍: 8086987262, 0471 2308630. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2023

sitelisthead