ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 13ന് മുമ്പ് അപേക്ഷിക്കണം. ആറു ദിവസങ്ങളിലായി 18 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ പരീശീലന  പരിപാടി. അപേക്ഷയുടെ മുൻഗണന ക്രമത്തിൽ 40 പേർക്കാണ് പ്രവേശനം. അപേക്ഷ ഫീസ് 2,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 9188119419, 1800 425 1803 (ടോൾ ഫ്രീ), training@anert.org,  crm@anert.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2021

sitelisthead