കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും റിക്രൂട്ട്‌മെന്റും നടത്തുന്നു.

യോഗ്യത: BA/ BBA/ BBM/ B.com/ BSC (കമ്പ്യൂട്ടർ സയൻസ് ആൻഡ് IT ഒഴികെ) വിഷയത്തിലുള്ള ബിരുദം.2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം അപേക്ഷകർ. SSLC, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം. BTech/ BCA/ ബിരുദാനന്തരബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. 

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ SC/ STs, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. SSLC, പ്ലസ് ടു, ഡിഗ്രി (pass certificate/ for final year students 1st and 2nd years marklist), വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471-2332113/ 8304009409.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2022

sitelisthead