കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഡിസംബർ 31 നകം ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ ഫിംസിൽ (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്യണം. ഇതിനായി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ നമ്പർ എന്നിവയുടെ പകർപ്പുകൾ  സഹിതം ഫിഷറീസ് ഓഫീസിൽ ബന്ധപ്പെടണം.  ക്ഷേമനിധി ബോർഡ് പാസ്സ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും ഫിംസിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-12-2023

sitelisthead