മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) വെബ്സൈറ്റ് നിലവിൽ വന്നു. 

അവയവദാനം പ്രോത്സാഹിപ്പിക്കാനും ഈ രംഗത്തെ കച്ചവടങ്ങൾ അവസാനിപ്പിക്കുന്നതിനും അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താനും പോർട്ടൽ സഹായകരമാകും. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാവും.

അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റർഫേസും അവയവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രോഗികൾക്ക് അവർ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹോസ്പിറ്റൽ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണർ കാർഡ് പ്രിന്റ് ചെയ്തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. 

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, സർകുലറുകൾ, പ്രധാന പ്രോട്ടോകോളുകൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങൾ, റൈറ്റ് ടു ഇൻഫർമേഷൻ എന്നിവയും വൈബ് സൈറ്റിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023

sitelisthead