സെപ്റ്റംബർ 6,7 തീയ്യതികളിലായി വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഓണാഘോഷ പരാപാടികളുടെ ഭാഗമായി തിരുവാതിര, അത്തപ്പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. സെപ്റ്റംബർ 6-ന് നടക്കുന്ന തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 15,000, 10,000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ നൽകും.

അത്തപ്പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15,000, 10,000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നൽകുക. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപയുടെ ക്യാഷ് പ്രൈസും നൽകും.മാധ്യമ സ്ഥാപനങ്ങൾക്കും ഇതേ രീതിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപ, തുടർന്നുള്ള സ്ഥാനങ്ങൾ നേടുന്നവർക്ക് 15,000, 10,000  എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നൽകുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 2,000 രൂപയാണ് ക്യാഷ് പ്രൈസ്  നൽകുക. സെപ്റ്റംബർ 7-നാണ് അത്തപ്പൂക്കള മത്സരം നടത്തുന്നത്.

വിവിധ കലാ സാംസ്‌ക്കാരിക സംഘടനകൾ, വായനശാലകൾ, ക്‌ളബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കോളേജുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്‌ളബുകൾ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാം. ആഗസ്റ്റ് 30 വരെ അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി  8848077834, 9447654612 എന്നീ  നമ്പറുകളിൽ വിളിക്കാം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-08-2022

sitelisthead