വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക, കാർഷിക സംസ്കാരം ജീവിതത്തിന്റെ ഭാഗമാക്കാൻ കുട്ടികളെ പഠിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, നവംബർ 30-നുള്ളിൽ അടുക്കള ച്ചക്കറിത്തോട്ടം സജ്ജീകരിക്കും. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം ഉയർന്ന ഗുണമേന്മ ഉറപ്പാക്കി ഉച്ചഭക്ഷണ പദ്ധതിയെ വിജകരമാക്കിത്തീർക്കുവാൻ ഈ ഉദ്യമത്തോടെ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2022

sitelisthead