സംസ്ഥാനത്ത് പട്ടയവിതരണം വേഗത്തിലാക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും പട്ടയ അസംബ്ലി. വില്ലേജ്, പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ്തല ജനകീയ സമിതികളില്‍നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണു പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുക. പൊതുജനങ്ങള്‍ക്ക് ജനപ്രതിനിധികളിലൂടെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് എത്തിക്കാം.

നിയമസഭ സാമാജികരാകും അസംബ്ലി അധ്യക്ഷന്‍. ഓരോ പട്ടയ അസംബ്ലിയുടേയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥ/നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 20നു മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും യോഗം ചേരും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

sitelisthead