പട്ടികജാതി വിദ്യാർഥികൾക്ക് വിദേശപഠനത്തിന് തയ്യാറെടുക്കുന്നതിനും വിദേശപഠനം സൗജന്യമായി ലഭ്യമാക്കുന്നതിനും Overseas Development and Employment Promotion Consultants Ltd. (ODEPC) ഇന്റർനാഷണൽ എഡ്യുക്കേഷണൽ എക്സ്പോ സംഘടിപ്പിക്കുന്നു.

നവംബർ 17-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷന് എതിർവശമുള്ള ഹോട്ടൽ അപ്പോളോ ഡിമോറയിലും നവംബർ 19-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൊച്ചിയിൽ കലൂരിലെ PVS മെമ്മോറിയലിന് എതിർവശമുള്ള ഗോകുലം പാർക്ക് ഹോട്ടലിലും നവംബർ 20-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് വെള്ളായിൽ പി. ടി. ഉഷ റോഡിൽ താജ് ഗേറ്റ്‌വേയിലും എക്സ്പോ നടക്കും. വിവരങ്ങൾക്ക് : 04712315375.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-11-2022

sitelisthead