സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസവകുപ്പും നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയവുമായി ചേർന്ന് ഫ്രീഡം വാൾ ഒരുക്കുന്നു. കോളേജിന്റെ പ്രധാന കവാടത്തിന് സമീപത്തോ പ്രധാന കെട്ടിടത്തിലോ ഉള്ള വിശാലമായ ഭിത്തിയിലാണ് ചിത്ര രചന നടത്തുന്നത്.  സംസ്ഥാനത്തെ 64 സർക്കാർ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളിൽ സ്വാതന്ത്യ സമര ചരിത്രവുമായും തദ്ദേശീയ സാംസ്ക്കാരിക പൈതൃകവുമായും ബന്ധപ്പെട്ട ചുമർചിത്രങ്ങൾ വിദ്യാർഥികൾ ആലേഖനം ചെയ്യുന്നതാണ് ഫ്രീഡം വാൾ. ഫ്രീഡം വാളിന്റെ ഭാഗമായി 20,000 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന ഏറ്റവും വലിയ ചുമർചിത്രം തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിലാണ് തയ്യാറായിക്കൊണ്ടിയിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022

sitelisthead