പട്ടികജാതി വിഭാഗക്കാരിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് താത്പര്യമുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദധാരികൾ, മറ്റ് വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ എന്നിവർക്കുള്ള സിവിൽ സർവീസ് പരീക്ഷ പരിശീലന പദ്ധതിയായ ‘ലക്ഷ്യ സ്‌കോളർഷിപ്പി’ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദമോ മറ്റ് വിഷയങ്ങളിൽ ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക്  നേടിയവർക്കോ അപേക്ഷിക്കാം. 2023 ഏപ്രിൽ 1ന്  21-36 പ്രായപരിധിയിൽ ഉള്ളവരായിരിക്കണം. മെഡിക്കൽ/എഞ്ചിനീയറിംഗ്/ബിരുദ/ബിരുദാനന്തര പരീക്ഷകളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മികച്ച സ്ഥാപനങ്ങളിൽ ചേർന്ന് പരിശീലനം നടത്താം.

പരിശീലനാർഥികൾക്ക് കോഴ്സ് ഫീയായി പരമാവധി ₹ ഒരു ലക്ഷം, ഹോസ്റ്റൽ ഫീയായി പ്രതിമാസം ₹ 7,500 രൂപ, സ്‌റ്റൈപന്റ് ഇനത്തിൽ പ്രതിമാസം ₹ 1,500, പ്രിലിംസ് എഴുത്തു പരീക്ഷ പരിശീലനത്തിന് ₹ 10,000, മെയിൻസ് എഴുത്തു പരീക്ഷ പരിശീലനത്തിന്  ₹ 10,000, ബുക്ക് കിറ്റ് അലവൻസ് ഇനത്തിൽ ₹ 5,000 എന്നിവ ലഭിക്കും.  

www.icsets.org മുഖേന ജൂൺ 20 വൈകുന്നേരം 5 ന് മുൻപായി അപേക്ഷിക്കണം. വിവരങ്ങൾക്ക് 0471-2533272/8547630004/9446412579

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2023

sitelisthead