നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2023 (IITF 2023 ) നോടനുബന്ധിച്ച് കേരള പവലിയനിൽ വ്യത്യസ്തങ്ങളായ പ്രദർശന വിപണന മേളകളും കലാപരിപാടികളും നടക്കും. കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന കേരള പവലിയനിൽ പുരാതന കാലഘട്ടത്തിൽ സ്പൈസസ് റൂട്ടുകൾ എങ്ങനെ കേരളവും ലോകവും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു എന്നും അതെങ്ങനെ വസുധൈവക കുടുംബം എന്ന ആശയത്തിലേക്ക് വഴിവെച്ചുവെന്നും മനസിലാക്കുന്ന തരത്തിൽ കേരളത്തിന്റെ വാണിജ്യ പരിണാമം വരച്ചു കാണിക്കുന്ന 44 സ്റ്റാളുകളാണ് കേരളം ഒരുക്കിയിട്ടുള്ളത്. വിഴിഞ്ഞം പോർട്ടും, മൂസരിസ് പാരമ്പര്യവും, വിദേശ രാജ്യങ്ങളുമായുള്ള വ്യപാര ബന്ധങ്ങളുമെല്ലാം പവലിയന്റെ ശ്രദ്ധ കേന്ദ്രങ്ങളാകും. കേരള സർക്കാരിന് വേണ്ടി വിവര പൊതുജന സമ്പർക്ക വകുപ്പാണ് വ്യാപാര മേള സംഘടിപ്പിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2023

sitelisthead