നവംബർ 1 മുതൽ മുൻഗണനേതര കാർഡുകൾക്ക് 8 കിലോ അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ അരിവണ്ടി സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി ജയ, കുറുവ, മട്ട, പച്ചരി എന്നീ 4 ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2022

sitelisthead