ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്‌ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്‌നാക്‌സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കാം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾ പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയോ ഇതിനായി സമർപ്പിച്ചാൽ മതിയാകും. ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം  ലഭിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികളാണ് ഉറപ്പ് വരുത്തേണ്ടത്. 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2022

sitelisthead