യുവാക്കളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കലാഭവൻ മണിയുടെ സ്മരണാർഥം യുവജനക്ഷേമ ബോർഡ്‌ നടത്തിവരുന്ന നാടൻപാട്ട് മത്സരം മണിനാദത്തിൽ പങ്കെടുക്കാം. ജില്ലകളിലെ മത്സരാർഥികളിൽ നിന്നും 1, 2, 3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം നൽകും. സംസ്ഥാന മത്സരത്തിൽ 1, 2, 3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1 ലക്ഷം, 75,000, 50,000 വീതം നൽകും.സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത് അതാത് ജില്ലയുടെ പേരിലായിരിക്കണം. ജില്ലാ ടീമുകളുടെ മാനേജർമാർ അതാത് ജില്ല ഓഫീസർമാർ ആയിരിക്കണം. അപേക്ഷകൾ ഫെബ്രുവരി 12 ന് മുൻപ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർക്ക് ലഭിക്കണം. 

നിബന്ധനകൾ 

മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം.
മത്സരത്തിൽ പങ്കെടുക്കുന്നവർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ടാണ്.
മത്സരത്തിനായി തെരഞ്ഞെടുക്കുന്ന ഗാനങ്ങൾ ഏത് പ്രാദേശിക ഭാഷയിലുമാകാം.
പിന്നണിയിൽ പ്രീ റിക്കോർഡഡ് മ്യൂസിക് അനുവദിക്കില്ല.

വിവരങ്ങൾക്ക്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌,യൂത്ത് ഭവൻ ,ദൂരദർശൻ കേന്ദ്രത്തിനു സമീപം,കുടപ്പനക്കുന്ന്-695043, + 91-471-2733139 , 2733777,ksywb@kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2023

sitelisthead