സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനും ആരോഗ്യസേവനങ്ങള്‍ ആധുനികവത്ക്കരിച്ചു കൂടുതൽ മികവുറ്റതാക്കുന്നതിനും വേണ്ടി 2016-ൽ രൂപീകരിച്ച ആർദ്രം മിഷന്റെ ഭാഗമായി  886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനോടകം 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇതിൽ 104 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ലഭിച്ചട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-04-2023

sitelisthead