ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂർണ്ണിമ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച എൻട്രിയ്ക്ക് സംസ്ഥാനതലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകും.

നോ ടു ഡ്രഗ്‌സ് എന്നതാണ് ഓരോ വിഭാഗത്തിനും മത്സരവിഷയം. 30  സെക്കന്റ് മുതൽ 5 മിനിട്ടു വരെയുള്ള ഹ്രസ്വചിത്രങ്ങൾ അയക്കാം. ഉപന്യാസം 1500 വാക്കിൽ കവിയരുത്. കഥ, കവിത, ഇ-പോസ്റ്റർ മത്സരങ്ങൾക്ക് മറ്റു നിബന്ധനയില്ല.

ഒരു ക്യാമ്പസിൽ നിന്ന് ഓരോ വിഭാഗത്തിലും ഓരോ എൻട്രി വീതം തിരഞ്ഞെടുത്ത് entries.bodhapoornima@gmail.com -ൽ  ഒക്ടോബർ 22 ന് മുമ്പായി ലഭിക്കണം. ഏതു വിഭാഗത്തിലേക്കുള്ള എൻട്രിയാണെന്ന് ഇ-മെയിലിൽ സബ്ജക്ടായി രേഖപ്പെടുത്തണം. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സമാപനച്ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2022

sitelisthead