ക്രിസ്മസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ ശക്തമാക്കി. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വില്‍പ്പനയുള്ള കേക്ക്, വൈന്‍, മറ്റ് ബേക്കറി സാധനങ്ങള്‍ എന്നിവ നിര്‍മ്മിയ്ക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പരിശോധനയും നടത്തുന്നു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo