സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് 2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകൾക്ക് ചേർന്ന വിദ്യാർഥികൾക്ക് ജനുവരി 7-വരെ അപേക്ഷിക്കാം.

കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആർ (എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽപ്പെട്ടവരുടെയും, 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടേയും (വാർഷികവരുമാനം 2 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. 

പഠിക്കുന്ന കോഴ്‌സിന്റെ യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുളളവരും, റഗുലർ കോഴ്‌സിന് പഠിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ. 

അപേക്ഷകൾ www.scholarship.norkaroots.org വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo