തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 1 മുതൽ സംസ്ഥാനമൊട്ടാകെ 1070 സി.ഡി.എസ്. തല ഓണം വിപണന മേളകളും 14 ജില്ലാതല മേളകളും ഉൾപ്പെടെ 1084 വിപണന മേളകൾ സംഘടിപ്പിയ്ക്കും. ഓണത്തിന്  ന്യായവിലയ്ക്ക് ഉത്പ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരു ഉത്പന്നമെങ്കിലും വിപണന മേളകളിൽ എത്തിച്ചുകൊണ്ട് സംരംഭകർക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണം വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തിൽ 12,000 രൂപ വീതവും കുടുംബശ്രീ നൽകും.

ജില്ലാ പ്രോഗ്രാം മാനേജർമാർ, മൈക്രോ എൻറർപ്രൈസ് കൺസൾട്ടൻറ്മാർ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂർണ പങ്കാളിത്തവും ഓണച്ചന്തയിൽ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിങ്ങ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-08-2022

sitelisthead