2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. 2022 സെപ്റ്റംബർ 1-ന്  ശേഷം വില്ലേജ് ഓഫിസുകളിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്. നിലവിൽ അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും. 2020 ജനുവരി 1 മുതൽ പെൻഷൻ അനുവദിക്കപ്പെട്ടവർ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2022

sitelisthead