സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള 'consent based aadhaar authentication service' ആണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുത്ത സബ് രജിസ്ട്രാർ ഓഫീസുകളിൽ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.

നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ആശ്രയിക്കുന്നത്. പുതിയ രീതിയിൽ രജിസ്ട്രേഷന് സാക്ഷികളുടെ ആവശ്യമില്ല. രജിസ്‌ട്രേഷൻ നടപടിക്രമം ലളിതവത്ക്കരിക്കുന്നതിന് സഹായകരമാകുന്ന ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പാക്കുന്നതോടുകൂടി ആൾമാറാട്ടം പൂർണമായും തടയാനാകും. ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉൾപ്പടെയുള്ളവയിൽ  വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-12-2022

sitelisthead