എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍‍‍‍‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുതിയ്ക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇനി മുതൽ വെള്ളപേപ്പറിൽ അപേക്ഷിച്ചാൽ മതിയാകും. അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് നല്‍കണം. അപേക്ഷയോടൊപ്പം, രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍‍‍‍‍ട്രേറ്റര്‍ മുതലായവ) രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍ രക്ഷ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍‍‍‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2022

sitelisthead