2021-2022 വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും 'എ' പ്ലസ് ലഭിച്ച കെക്‌സ്‌കോണിൽ പേർ രജിസ്റ്റർ ചെയ്ത വിമുക്തഭടൻമാരുടെ മക്കൾക്ക്   സ്‌കോളർഷിപ്പ് നൽകുന്നു. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ദി സ്‌കൂൾ ഒപ്പിട്ട മാർക്കിലിസ്റ്റ് ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകൾ ഒക്ടോബർ 10നകം Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, T.C-25/838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: kex_con@yahoo.co.in, 0471-2320772/2320771.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2022

sitelisthead