ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റിസ് നിയമപ്രകാരം ആവശ്യമായ നിർദ്ദേശങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും 2 സ്‌ക്വാഡുകളായി പരിശോധന നടത്തും. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിയ്ക്കാൻ ടോൾ ഫ്രീ നമ്പർ: 1800 425 4835. തിരുവനന്തപുരം- 8281698020, കൊല്ലം- 8281698028, പത്തനംതിട്ട-8281698035, ആലപ്പുഴ- 8281698043, കോട്ടയം- 8281698051, ഇടുക്കി- 8281698057, എറണാകുളം- 281698067, തൃശ്ശൂർ- 8281698084, പാലക്കാട്- 8281698092, മലപ്പുറം- 8281698103, കോഴിക്കോട്- 8281698115, വയനാട്- 8281698120, കണ്ണൂർ- 8281698127, 
കാസറഗോഡ്- 8281698132.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-08-2022

sitelisthead