സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് തടസങ്ങളില്ലാതെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ ചാറ്റ് വിത്ത് മിനിസ്റ്റർ സംവിധാനവുമായി വ്യവസായ വാണിജ്യ വകുപ്പ്. വ്യവസായ സംരംഭകർക്ക്‌ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ 9846441445 എന്ന വാട്സാപ്പ് നമ്പറിൽ  അറിയിക്കാം. സന്ദേശങ്ങൾ ലഭിച്ചാൽ ജില്ലാതല റിസോഴ്സസ് പേഴ്സൺമാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികൾ സ്വീകരിക്കും.

7 ദിവസത്തിനുള്ളിൽ സംരംഭകർക്ക്‌ ഉചിതമായ മറുപടി നൽകുകയും പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഒരു വർഷം കൊണ്ട് ഈ സമയപരിധി 48 മണിക്കൂറാക്കാനാണ് വ്യവസായ വകുപ്പ് പരിശ്രമിക്കുന്നത്. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സന്ദേശം അയക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-12-2022

sitelisthead