ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും കരിമരുന്നും കൈവശം വയ്ക്കുന്നതിനും വിൽപ്പന നടത്തുന്നതിനും ലൈസൻസിങ്ങ് അതോറിറ്റിയിൽ നിന്നു നിയമപരമായ ലൈസൻസ് നേടണം. എക്‌സ്‌പ്ലോസീവ് സാമിഗ്രികൾ വിതരണം ചെയ്യുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിയ്ക്കണം.

കെട്ടിടങ്ങളുടെ മധ്യഭാഗത്തോ, ഒന്നിൽ കൂടുതൽ നിലകളുള്ള കെട്ടിടങ്ങളിലെ താഴത്തെ നിലയിലോ, ലിഫ്റ്റ്, ഗോവണി എന്നിവയ്ക്ക് അടിയിലോ സമീപമോ പടക്കങ്ങളും വെടിമരുന്നുകളും സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുത്.

തീപിടിത്ത-അപകട സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നിടങ്ങളിൽ 15 മീറ്റർ പരിധിയിൽ പടക്ക കടകൾ പ്രവർത്തിക്കരുത്. 

കല്യാണ മണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളും പോലുള്ള ആൾക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളിൽ വിൽപ്പന പാടില്ല. 

അപകട മുന്നറിയിപ്പും മുൻകരുതലുകളും സൂചിപ്പിക്കുന്ന ബോർഡുകൾ കടകൾക്കു മുന്നിൽ പ്രദർശിപ്പിക്കണം. 

താൽക്കാലികമായി തുറസായ മൈതാനങ്ങളിൽ അനുവദിക്കുന്ന കടകൾ തമ്മിൽ 3 മീറ്റർ അകലവും നിർമ്മാണ പ്രവൃത്തികളിൽ നിന്ന് 50 മീറ്റർ അകലവും പാലിക്കണം. 

നിരോധിത രാസവസ്തുക്കളോ അവയുടെ സംയുക്തങ്ങളോ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. 

18 വയസിൽ താഴെയുള്ള കുട്ടികൾ മുതിർന്നവരോടൊപ്പമല്ലാതെ വിൽപ്പനയിൽ ഏർപ്പെടരുത്. 

തീപിടിക്കാൻ സാധ്യതയുളള വസ്തുക്കൾ കടകളിൽ നിന്ന് ഒഴിവാക്കണം.

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ / തഹസിൽദാരെയോ അറീയ്ക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2022

sitelisthead