50,000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന സി/2022 ഇ3 വാൽനക്ഷത്രത്തെ കാണാൻ പൊതുജനങ്ങൾക്ക്‌ അവസരം ഒരുക്കി തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം. ഫെബ്രുവരി അഞ്ചുവരെയുള്ള ദിവസങ്ങളിൽ രാത്രി ഏഴുമുതൽ 10വരെയാണ്‌  ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വാൽനക്ഷത്രത്തെ കാണാൻ അവസരം  ഒരുക്കിയിട്ടുള്ളത്‌. മുതിർന്നവർക്ക് 20 രൂപയും വിദ്യാർഥികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 15 രൂപയുമാണ്‌ ടിക്കറ്റ് നിരക്ക്. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും: 7012699957, 9744560026, 0471-2306024 നമ്പറുകളിലോ ksstmtvm@gmail.com ലോ ബന്ധപ്പെടണം. ഈ ദിവസങ്ങളിൽ രാത്രി ഏഴുമുതൽ എട്ടുവരെ മ്യൂസിക്കൽ ഫൗണ്ടനും ലേസർ പ്രദർശനവും ഉണ്ടായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2023

sitelisthead