മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യുടെ ഉയർന്ന വായ്പാപരിധി 2 കോടി രൂപയാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ ലഭ്യമാകും. സർക്കാരിൻറെ 3%-വും കെ.ഫ്.സി.യുടെ 2%-വും സബ്സിഡി വഴിയാണ് 5% പലിശ നിരക്കിൽ വായ്പ നൽകുന്നത്. 2 കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ, 2 കോടി രൂപ വരെ 5% പലിശ നിരക്കിലും ബാക്കി വായ്പ തുക സാധാരണ പലിശ നിരക്കിലുമാണ് വായ്പ ലഭ്യമാകുന്നത്. പദ്ധതി തുകയുടെ 90% വരെയും വായ്പ ലഭ്യമാകുന്നു. 

എംഎസ്എംഇ രജിസ്ട്രേഷനുള്ള ഉള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭക/ന്റെ ഉയർന്ന പ്രായം 50 വയസ്സും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത. SC/ST സംരംഭകർ, വനിതാ സംരംഭകർ, പ്രവാസി മലയാളികൾ എന്നിവരുടെ പ്രായപരിധി 55 വയസ്സാണ്. കൂടാതെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്.

10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും. ബിസിനസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ MSME-കൾക്കുള്ള പ്രോസസിംഗ് ഫീസിൽ 50% ഇളവും നൽകുന്നു. കൂടാതെ അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഇടപാടുകാർക്ക് 0.25% അധിക പലിശ ഇളവും നൽകും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-06-2022

sitelisthead