ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ സംഘടിപ്പിച്ച 41ാം ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കേരള പവലിയൻ ഒന്നാം സ്ഥാനം നേടി. ബീഹാറും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ഫോക്കസ് സ്റ്റേറ്റുകളിലും കേരളത്തിനാണ് ഒന്നാം സ്ഥാനം.

വോക്കൽ ഫോർ ലോക്കൽ, ലോക്കൽ റ്റു വോക്കൽ എന്ന തീമിൽ 624 ചതുരശ്ര അടിയിൽ നാലുകെട്ടു മാതൃകയിലാണ്‌ പവിലിയൻസജ്ജീകരിച്ചത്. മിഠായിത്തെരുവു മാതൃകയിൽ കച്ചവടത്തെരുവുകളും കരകൗശലവസ്തുക്കൾ ലൈവായി നിർമിക്കുന്ന കലാകാരന്മാരും വ്യാപാര ഏരിയയും ഉൾപ്പടെ ഒട്ടേറെ ആകർഷണങ്ങളോടെയാണ് കേരളം സന്ദർശകരെ വരവേറ്റത്. കേരഫെഡ്, പട്ടികവർഗ വകുപ്പ്‌, ഔഷധി, ഹാൻവീവ്, ഹാൻഡ്‌ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, മാർക്കറ്റ് ഫെഡ്, സഹകരണ–-ഗ്രാമവികസന വകുപ്പ്, ബാംബൂ മിഷൻ, ആർട്സ് ആൻഡ്‌ ക്രാഫ്റ്റ് വില്ലേജ്, ഖാദി, കയർ കോർപറേഷൻ, തദ്ദേശ–-വ്യവസായ വകുപ്പ്, സാഫ്, മത്സ്യഫെഡ്, കെഎസ് സിഎഡിസി, കുടുംബശ്രീ, സാംസ്കാരിക വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും പ്രദർശനം വിൽപ്പന മേളയും ഐ.ഐ. ടി. എഫ്. നോട്‌ അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-11-2022

sitelisthead