വിമുക്തഭടന്മാരിൽ നിന്നും 2023-24 അധ്യയന വർഷത്തേക്കുള്ള ടോപ് സ്കോറർ വൺ ടൈം ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.  2022-23 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ SSLC/CBSE/ICSE പരീക്ഷകളിലും പ്ലസ്ടു പരീക്ഷകളിലും എല്ലാ വിഷയങ്ങൾക്കും A+/A1/A ഗ്രേഡ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കൾക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്. അപേക്ഷ ഓഗസ്റ്റ് 31ന് മുൻപായി ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസുകളിൽ നൽകണം.  അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

sitelisthead