തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് 2024-25 അധ്യയന വർഷത്തെ 6, 7, 8, +1/വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സെലക്ഷൻ നടക്കും. വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്‌പോർട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് സഹിതം അതാത് സെന്ററുകളിൽ രാവിലെ 9 ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് dsya.kerala.gov.in സന്ദർശിക്കുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024