പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലുമടക്കം സ്കോളർഷിപ്പ് ഏർപ്പെടുത്തി. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി മുതലയായ കോഴ്സുകൾ പഠിക്കുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കും. ഐഐടി, ഐ എം എം  കൽപ്പിത സർവകലാശാല വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതൽ സ്കോളർഷിപ്പ് ലഭിക്കും. ഇതിനു പുറമെ ഫീസുകൾ മുൻകൂട്ടി അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന  ഫ്രീഷിപ്പ്  കാർഡുകളും ഏർപ്പെടുത്തും. സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഫ്രീഷിപ്പ് കാർഡ് നൽകും.കാർഡിനായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി - വരുമാന -വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം. കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ നടപടികൾ തുടങ്ങി. സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും  വൊക്കേഷണൽ ട്രെയിനിങ്ങ്  സ്ഥാപനങ്ങളിലും മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കും. 

 ഒരു കോഴ്സിന് ഒരിക്കല്‍ മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ ബന്ധിത അക്കൗണ്ട് ഉണ്ടായിരിക്കണം.സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിന് മെറിറ്റ്-റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാകും സ്കോളർഷിപ്പിന് അർഹത. വിദൂര-ഓൺലൈൻ-പാർട് ടൈം- ഈവനിങ് കോഴ്സുകൾ പഠിക്കുന്നവർക്കും ട്യൂഷൻ-പരീക്ഷാ-സ്പെഷ്യൽ ഫീസുകൾ ലഭിക്കും. ഒരു അക്കാദമിക് വർഷം ഒരു കോഴ്സിന് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ലപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാദമിക് അലവന്‍സ് എന്ന പേരില്‍ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന നല്‍കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-01-2023

sitelisthead