കേരളത്തിൽ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വഴി അപാർട്ട്‌മെന്റോ പ്‌ളോട്ടോ കൊമേഴ്‌സ്യൽ സ്‌പേസോ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. ശരിയായ റിയൽ എസ്റ്റേറ്റ് അവസരങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് വഴി അവസരം ലഭിക്കും. ഉപഭോക്താക്കൾക്കും ഡവലപ്പേഴ്‌സിനും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചട്ടുള്ളത്. പ്രമോട്ടേഴ്‌സിന് മികച്ച വാണിജ്യ അവസരമായി വെബ്‌സൈറ്റ് മാറും.

കേരളത്തിലെ ഏതു ജില്ലയിലുമുള്ള പുതിയ അപ്പാർട്ട്മെന്റുകൾ, പ്ലോട്ടുകൾ, വില്ലകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവ കണ്ടുപിടിക്കാനുതകുന്ന 'പ്രോപ്പർട്ടി എക്സ്പ്ലൊറേഷൻ ടൂൾ' , ഭൂവിവര വ്യവസ്ഥ (GIS)യടക്കമുള്ള നൂതന സാങ്കേതികവിദ്യകളും വെബ്‌സൈറ്റിലുൾപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം എന്നിവ വർധിപ്പിക്കുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനും വെബ്‌സൈറ്റ് പ്രാധാന്യം നൽകുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2023

sitelisthead