2022ലെ SSLC/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും B ഗ്രേഡോ അതിനു മുകളിലോ നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി/നികളിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായാൽ മതി) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, 2022 മാർച്ച് അദ്ധ്യയന വർഷത്തിൽ SSLC/ പ്ലസ്ടു പാസായവർക്ക് സെപ്റ്റംബർ 12ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി അപേക്ഷിക്കാം.   കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156 

അപേക്ഷാ ഫോറം http://www.hpwc.kerala.gov.in/images/pdf2022/B5.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2022

sitelisthead