മണ്ണ് പര്യവേഷണ കേന്ദ്രവും കൃഷി വകുപ്പും ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള മണ്ണ് ആപ്പിലൂടെ മണ്ണിന്റെ ഗുണദോഷങ്ങൾ വിരൽത്തുമ്പിലൂടെ മിനിറ്റുകൾ കൊണ്ടറിയാം. 
ഇതിനായി ജി.പി.എസ്. ഓണാക്കി 'പോഷക നില പരിശോധിക്കുക' എന്ന ഓപ്ഷനിലൂടെ നിങ്ങൾ നിൽക്കുന്ന ഭൂമിയിലെ മൂലകങ്ങളും പ്രത്യേകതകളുമെല്ലാം അറിയാം. മണ്ണിന്റെ പ്രത്യേകയനുസരിച്ച് വിള തെരഞ്ഞെടുക്കാനും വളപ്രയോഗത്തിന്റെ രീതി അറിയാനും ആപ്പ് സഹായിക്കും. കാപ്പി, നെല്ല് തുടങ്ങി 21 വിളകളുടെ വിവരങ്ങളാണ് ആപ്പിലൂടെ അറിയാൻ സാധിക്കുക.

ഓർഗാനിക് കാർബൺ, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് പിഎച്ച് മൂല്യം തുടങ്ങിയവയെല്ലാം ആപ്പിലൂടെ മനസിലാക്കാം. 
 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയാണ് ആപ്പ് തയാറാക്കിയത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-04-2023

sitelisthead