ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്കെന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തി നാടിന്റെ സർവ മേഖലയിലും വികസനം ഉറപ്പാക്കുന്ന യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ (YIP) അപേക്ഷിക്കാം. സ്വന്തമായി ആശയങ്ങളുള്ള 13- 35 വയസുവരെയുള്ള വിദ്യാർഥികളുടെ ടീമുകൾക്കാണ് കെ ഡിസ്‌ക് വൈ.ഐ.പി.-ൽ അവസരം ലഭിക്കുക. 37 വയസ്സുവരെയുള്ള റിസർച്ച് സ്കോളേഴ്സിനും വൈ.ഐ.പി.-ൽ അപേക്ഷിക്കാം.

ആശയങ്ങൾ അവതരിപ്പിക്കുവാനും, നിർദേശകരെ തിരഞ്ഞെടുക്കാനും വൈ.ഐ.പി. പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർഥികൾക്ക് സാധിക്കും. ഉന്നത യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരെയാണ് വിദ്യാർഥികൾക്കുള്ള മെന്ററായി കെ- ഡിസ്‌ക് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച  പ്രോജെക്ടിന് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 50000 രൂപയുമാണ് സമ്മാനമായി നൽകുന്നത്. വിവരങ്ങൾക്ക് yip.kerala.gov.in, 0471-2737877, contact@yip.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2023

sitelisthead