സർക്കാരിന്റെ 2-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങിലേക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി ഏപ്രിൽ 15 വരെ നീട്ടി.  പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും karuthal.kerala.gov.in വഴിയും സൗജന്യമായി സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി സമർപ്പിക്കുവാൻ ₹ 20 സർവീസ് ചാർജ് ഇടാക്കും. പൊതുജനങ്ങളിൽനിന്നു പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ല അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-04-2023

sitelisthead