2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയികൾ ജൂൺ 20നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റാണ് നൽകേണ്ടത്. ഇത് സംബന്ധിച്ച സർക്കുലറും ഫോമുകളും sec.kerala.gov.in , lsgkerala.gov.in. ലഭ്യമാണ്.


സത്യപ്രതിജ്ഞ തീയതി മുതൽ 30 മാസത്തിനകം സ്റ്റേറ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം. സംസ്ഥാനത്താകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead