കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വൈഗ അന്താരാഷ്ട്ര ശില്പശാല ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ. കാർഷിക സംരംഭകർക്ക് വിശദമായ പ്രോജക്ടുകൾ തയാറാക്കി നൽകുന്ന ഡിപിആർ, ക്ലിനിക്ക് മേഖലയിലെ പ്രശ്നങ്ങൾക്ക് നവീനവും ശാസ്ത്രീയവുമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള അഗ്രി ഹാക്കത്തോൺ, ഉത്പാദകരെയും സംരംഭകരെയും തമ്മിൽ  ബന്ധിപ്പിക്കുന്ന ബി ടൂ ബി മീറ്റ്, എക്സിബിഷനുകൾ, കാർഷിക സെമിനാറുകൾ തുടങ്ങിയവ വൈഗയോടനുബന്ധിച്ച് സംഘടിപ്പിക്കും. രജിസ്ട്രേഷന് vaigakerala.com. വിവരങ്ങൾക്ക് 9447212913, 9383470150.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2023

sitelisthead