വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് സംരംഭകത്വ ശിൽപ്പശാല ജൂലൈ 19 മുതൽ 21 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(KIED) കാമ്പസിൽ. കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങൾ, കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ, വിദേശ വ്യാപാരത്തിൽ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്‌സ്‌പോർട്ട് ഫിനാൻസ് ആൻഡ് റിസ്ക് മാനേജെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ സെക്ഷനുകൾ ഉണ്ടാകും. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ ₹ 2,950. തെരെഞ്ഞെടുത്തവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ ജൂലൈ 11 ന് മുമ്പ് kied.info മുഖേന അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0484 2532890/ 2550322/9605542061.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2023

sitelisthead