ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെ കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തില്‍ ഉചിതമായ ഉയരത്തില്‍ സ്ഥാപിക്കേണ്ടതും വോട്ടര്‍ക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്നതുമായിരിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക്  document.kerala.gov.in/documents

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-04-2024

sitelisthead