അദൃശ്യമായ അപകടത്തെ ജനങ്ങൾക്ക് ബോധ്യമാക്കുക എന്ന ഉദ്ദേശത്തോടെ Making Invisible Visible എന്ന ടാഗ് ലൈനോട് കൂടി ശുചിത്വ മിഷൻ സംഘടിപ്പിയ്ക്കുന്ന അദൃശ്യം വീഡിയോ-പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 16 വരെ നീട്ടി. കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്‌കരണം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന് ഉതകുന്ന തരത്തിലാവണം വീഡിയോകളും പോസ്റ്ററുകളും തയ്യാറാക്കേണ്ടത്. 

താത്പര്യമുള്ളവർ https://contest.suchitwamission.com/-ൽ നൽകിയിരിയ്ക്കുന്ന എൻട്രിഫോമിൽ രജിസ്റ്റർ ചെയ്തു വീഡിയോകളും പോസ്റ്ററുകളും അപ്ലോഡ് ചെയ്യണം. വീഡിയോകൾ (റീൽസ്) HD MP 4  ഫോർമാറ്റിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റെ വീഡിയോ ലിങ്ക് ശുചിത്വ മിഷൻ ലഭ്യമാക്കുന്ന ഗൂഗിൾ ഫോമിൽ  നൽകണം. 1-ാം സമ്മാനം 25,000 രൂപയും സർട്ടിഫിക്കറ്റും, 2-ാം സമ്മാനം- 15,000 രൂപയും സർട്ടിഫിക്കറ്റും, 3-ാം സമ്മാനം 10,000 രൂപയും സർട്ടിഫിക്കറ്റും ആണ്. പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 200 റെസൊല്യൂഷനിൽ തയ്യാറാക്കിയ ഡിസൈൻ സമർപ്പിക്കാം.1-ാം സമ്മാനം 15,000 രൂപയും സർട്ടിഫിക്കറ്റും, 2-ാം സമ്മാനം  10,000 രൂപയും സർട്ടിഫിക്കറ്റും, 3-ാം സമ്മാനം  5,000 രൂപയും സർട്ടിഫിക്കറ്റും
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2022

sitelisthead