സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി ജനുവരി 19 വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-01-2023

sitelisthead