ഇസ്രായേൽ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യകള്‍ ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിനും കര്‍ഷകര്‍ക്ക് അവസരം. താത്പര്യമുള്ള കര്‍ഷകര്‍ ജനുവരി-12നകം aims.kerala.gov.in വഴി അപേക്ഷിക്കണം.10 വര്‍ഷത്തിന് മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷി ഭൂമിയുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കര്‍ഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍, നിബന്ധനകള്‍ എന്നിവ സൈറ്റിൽ ലഭിക്കും. വിവരങ്ങള്‍ക്ക് കര്‍ഷകര്‍ അതാത് പ്രദേശത്തെ കൃഷിഭവനുമായി ബന്ധപ്പെടണം ഫോണ്‍ 04994 255346.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo